സംസ്ഥാന സ്കൂൾ ഗെയിംസ്: സീനിയർ കബഡിയിൽ ആതിഥേയരായ കാസർകോടിന് കിരീടം

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ ആവേശകരമായി സമാപിച്ച സംസ്ഥാന സ്കൂൾ ഗെയിംസ് കബഡി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ ആതിഥേയരായ കാസർകോട് ജില്ല ജേതാക്കളായി. സമാപന ദിവസത്തെ അവസാന മത്സരത്തിൽ കരുത്തരായ കോഴിക്കോടിനെ വീഴ്ത്തിയാണ് കാസർകോട് കിരീടം സ്വന്തമാക്കിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കാസർകോടിന്റെ എം. ശ്രീരാഗാണ് ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോടിന്റെ ഡി.എൽ. ഹരിദേവിനെ പ്രോമിസിങ് പ്ലെയറായും തിരഞ്ഞെടുത്തു.

സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ ജില്ല കിരീടം ചൂടി. കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും കൊല്ലം ജില്ല മൂന്നാം സ്ഥാനവും നേടി. മികച്ച വനിതാ താരമായി തൃശൂരിന്റെ കെ.എസ്. സാന്ദ്രയും, പ്രോമിസിങ് പ്ലെയറായി കോഴിക്കോടിന്റെ പി.എം. ഫാത്തിമ നൂറയും തിരഞ്ഞെടുക്കപ്പെട്ടു.

മേളയുടെ സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും സന്ദീപ് വാര്യർ നിർവഹിച്ചു. ചടങ്ങിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുള്ള അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും കായിക പ്രേമികളും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *