കാസർകോട്: നായന്മാർമൂല ദേശീയപാതയിൽ കാർ റോഡിന്റെ കൈവരിയിലിടിച്ച് അപകടം. മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നവർ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റ കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് (ഞായർ) പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.
നിയന്ത്രണം വിട്ട കാർ ദേശീയപാതയിലെ കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ഇവർ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.
വിവരമറിഞ്ഞ് സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സെത്തി തുടർനടപടികൾ സ്വീകരിച്ചു. ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ എസ്. ഗോകുൽ കൃഷ്ണൻ, ടി. അമൽരാജ്, എം.എം. അരുൺകുമാർ, ഇ. പ്രസിദ്, പി.വി. രഞ്ജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.















Leave a Reply