പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ: ‘കൂടെ’ ബുള്ളറ്റിൻ പ്രകാശനം ചെയ്തു

കാസർഗോഡ്: പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ (പി.ടി.എച്ച്) കാസർഗോഡ് യൂണിറ്റ് പുറത്തിറക്കിയ ‘കൂടെ’ ബുള്ളറ്റിന്റെ പ്രകാശനം നടന്നു. മുസ്ലിം ലീഗ് ജില്ലാ ട്രഷററും പി.ടി.എച്ച് ചെയർമാനുമായ പി.എം. മുനീർ ഹാജി പ്രമുഖ എഴുത്തുകാരൻ എ.ബി. കുട്ടിയാനത്തിന് ആദ്യ പ്രതി നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

സാന്ത്വന പരിചരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും പാലിയേറ്റീവ് കെയർ സന്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ‘കൂടെ’ ബുള്ളറ്റിൻ തയ്യാറാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *