യുക്രൈൻ തീരത്ത് വെച്ച് ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ അഖിൽ ജോയലിന്റെ മൃതദേഹത്തിൽ ജില്ലാ ഭരണകൂടം ഔദ്യോഗികമായി അന്ത്യോപചാരമർപ്പിച്ചു. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ ജോയലിന് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് ലഭിച്ചത്. സംസ്ഥാന സർക്കാരിനും ജില്ലാ ഭരണകൂടത്തിനും വേണ്ടി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നേരിട്ടെത്തി അഖിലിന്റെ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.
മർച്ചൻ്റ് നേവിയിൽ ജോലി ചെയ്തുവരികയായിരുന്ന അഖിൽ ജോയൽ, യുക്രൈൻ തീരത്തുകൂടിയുള്ള കപ്പൽയാത്രയ്ക്കിടെയാണ് ആക്രമണത്തിന് ഇരയായത്. ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ ആക്രമണത്തിലാണ് അഖിലിന് ജീവൻ നഷ്ടപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിച്ചതിന് പിന്നാലെ അന്ത്യോപചാരമർപ്പിക്കാൻ ജനപ്രതിനിധികളും ബന്ധുക്കളും ഉൾപ്പെടെ നിരവധി പേരാണ് വെള്ളരിക്കുണ്ടിലെ വീട്ടിലേക്ക് എത്തിയത്. നാടിന് നഷ്ടപ്പെട്ട പ്രിയ പുത്രനെ അവസാനമായി ഒരുനോക്ക് കാണാൻ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.













Leave a Reply