മഞ്ചേശ്വരത്ത് എക്സൈസ് വാഹന പരിശോധനയിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: ബങ്കര മഞ്ചേശ്വരം എക്സ്ക്സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ബേഡകം കുണ്ടംകുഴി കളരിയടുക്കം സ്വദേശി കെ.എം. സഫീറിനെയാണ് (36) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണ‌കുമാറിൻ്റെ നേതൃത്വത്തിൽ ചെക്ക്‌പോസ്റ്റിന് മുൻവശം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. സഫീറിൽ നിന്നും 0.120 ഗ്രാം എം.ഡി.എം.എ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

തുടർനടപടികൾക്കായി കേസ് രേഖകളും തൊണ്ടിമുതലും പ്രതിയെയും കുമ്പള എക്സൈസ് റെയിഞ്ച് ഓഫീസർക്ക് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ പി.എം. അഖിൽ, പി. സുരേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ പവിത്രൻ, പി. രാജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ജില്ലയിൽ ലഹരിക്കടത്തിനെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് എക്സൈസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *