നിയന്ത്രണം വിട്ട കാർ ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ഇടിച്ചുകയറി; യാത്രക്കാരിക്ക് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാർ ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ഇടിച്ചുകയറി യാത്രാക്കാരിയായ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാൻഡിന് സമീപത്തെ കണ്ണൻസ് ടെക്സ്റ്റൈൽസിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. പുതിയകോട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ടെക്സ്റ്റൈൽ ഷോപ്പിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറി നിൽക്കുകയായിരുന്നു. അപകടത്തിൽ കടയുടെ മുൻവശത്തിനും കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *