കുമ്പള: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ഡിഗ്രി വിദ്യാർത്ഥി മരിച്ചു. കുമ്പള – ബദിയടുക്ക റോഡിലെ പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന മുബാരിഷ് (19) ആണ് മരിച്ചത്. മംഗളൂരുവിലെ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു.
ശനിയാഴ്ച രാത്രി വീട്ടിൽവെച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മുബാരിഷ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് മരണം സംഭവിച്ചത്. അബ്ദുല്ല – ആയിഷ ദമ്പതികളുടെ മകനാണ്. മരണവിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അനുശോചനം അറിയിച്ചു.













Leave a Reply