മംഗളൂരു: മഹാരാഷ്ട്രയിൽ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വർണ വ്യാപാരിയെയും കുടുംബത്തെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറുമായി കടന്നുകളയുകയും, 20 ലക്ഷം രൂപ വിലവരുന്ന 180 ഗ്രാം സ്വർണം കവരുകയും ചെയ്ത കേസിൽ പ്രതികളായ 13 പേർക്കെതിരെ പനമ്പൂർ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളിൽ 8 പേർ മലയാളികളാണ്. കേസിൽ കണ്ണൂർ സ്വദേശികൾ ഉൾപ്പെടെ 3 പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതികൾ:
- മാഹി പള്ളൂരിലെ ഷിജിൻ ഗംഗാധരൻ
- കണ്ണപുരം ചെറുകുന്നിലെ ശ്രീരാഗ് പാലോട്ടുകാവിൽ
- കണ്ണൂർ അഴീക്കോട് ബീച്ച് റോഡിലെ വി. മിഥുൻലാൽ (33)
- അഞ്ചരക്കണ്ടിയിലെ പി.പി. അതുൽ
- വൈശാഖ്
- പിണറായി മമ്പറത്തെ ആർ.കെ. നജീൽ (30)
- മാട്ടൂൽ പഴയങ്ങാടിയിലെ അജീർ തറയിൽപീടികയിൽ
- പയ്യന്നൂരിലെ ആശിർ
- പ്രണവ്
- വീരാജ്പേട്ടയിലെ എം.എൻ. ഉബൈദ്
- മടിക്കേരി ഹക്കത്തൂരിലെ ഫിറോസ് മൊയ്തു അബ്ബാസ്
- മടിക്കേരി പൊന്നമ്പേട്ടിയിലെ സിയാദ് (30)
- സമീർ അലീം അബ്ദുള്ള
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
കഴിഞ്ഞ ജൂൺ 29-ന് പുലർച്ചെ ബൈകമ്പാടിയിൽ വെച്ചായിരുന്നു സിനിമാ മോഡൽ കവർച്ച നടന്നത്. പയ്യന്നൂരിലെ ജ്വല്ലറി ഉടമയും സാംഗ്ലി സ്വദേശിയുമായ വികാസ് ധൻവാഡ്, ഭാര്യ രൂപാലി, മകൻ വിപുൽ എന്നിവർ സഞ്ചരിച്ച വാഹനത്തെ മൂന്ന് കാറുകളിലായെത്തിയ കവർച്ചാ സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇവരെ ആക്രമിച്ച് സ്വർണവും കാറുമായി സംഘം കടന്നുകളയുകയായിരുന്നു.
വിവരം നൽകുന്നവർക്ക് പ്രതിഫലം
പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു. വിവരം നൽകുന്നവർക്ക് ഉചിതമായ പ്രതിഫലം നൽകുമെന്നും, വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ബന്ധപ്പെടേണ്ട നമ്പറുകൾ:
- 9480805331
- 9480802300
- 0824 222800














Leave a Reply