കാസർകോട്: തൃക്കരിപ്പൂർ എളമ്പച്ചിയിൽ ഡിഗ്രി വിദ്യാർഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.ഇ.ബി ജീവനക്കാരൻ വി. രാജീവന്റെ മകൻ കാർത്തിക് രാജീവ് (22) ആണ് മരിച്ചത്. പയ്യന്നൂർ കോളേജിലെ ഒന്നാം വർഷ ബി.എ മലയാളം വിദ്യാർഥിയാണ് കാർത്തിക്.
തിങ്കളാഴ്‌ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയ കാർത്തിക്കിനെ ഉടൻ തന്നെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
- മാതാവ്: എം.വി. ഷീബ
- സഹോദരി: ദേവിക രാജീവ്
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ സാധിക്കാത്ത മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. ദിശ ഹെൽപ്പ്‌ലൈൻ നമ്പർ: 1056, 0471-2552056).













Leave a Reply