നെന്മാറ ഇരട്ടക്കൊലക്കേസില്‍ ട്വിസ്റ്റ്; ചെന്താമരയുടെ സഹോദരന്‍ അടക്കം മൂന്ന് പേര്‍ മൊഴിമാറ്റി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ വിചാരണയ്ക്കിടെ മൂന്ന് സാക്ഷികള്‍ മൊഴിമാറി. പ്രതി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണന്‍, രാധാകൃഷ്ണന്റെ ഭാര്യ രമ, അയല്‍വാസി പൊന്നുകുട്ടി എന്നിവരാണ് മൊഴിമാറ്റിയത്. മൂന്ന് പേരെയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും പല കാര്യങ്ങളും സംസാരിച്ചിരുന്നുവെന്നുമായിരുന്നു സഹോദരന്‍ രാധാകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ കോടതിയില്‍ ഈ മൊഴി രാധാകൃഷ്ണന്‍ നിഷേധിച്ചു. രാധാകൃഷ്ണന്റെ ഭാര്യ രമയും അയല്‍വാസി പൊന്നുകുട്ടിയും തങ്ങള്‍ക്ക് പല കാര്യങ്ങളും അറിയില്ല എന്ന് മൊഴിമാറ്റി.

Leave a Reply

Your email address will not be published. Required fields are marked *