നടിയെ ആക്രമിച്ച കേസ്: നിര്‍ണായക നീക്കവുമായി ഹൈക്കോടതി, ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികള്‍ക്ക് നോട്ടീസ് അയക്കുക. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *