കാസർകോട്: ജില്ലയിലെ വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലും കോളജുകളിലും ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത കേന്ദ്രങ്ങളിൽ എത്തേണ്ടതാണ്.
ഒഴിവുകൾ താഴെ പറയുന്ന സ്ഥാപനങ്ങളിൽ:
- ബെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ
- വിഷയങ്ങൾ: ഇംഗ്ലിഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി (സീനിയർ), മലയാളം, കന്നഡ, സുവോളജി, സോഷ്യോളജി (ജൂനിയർ).
- അഭിമുഖം: മെയ് 20-ന് രാവിലെ 11:00-ന് സ്കൂളിൽ.
- ഫോൺ: 9446328483.
- വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ
- വിഷയങ്ങൾ: എച്ച്.എസ്.ടി സോഷ്യൽ സയൻസ്, മാനേജർ കം റസിഡന്റ് ട്യൂട്ടർ (ഏതു വിഷയവുമാകാം).
- അഭിമുഖം: മെയ് 21-ന് രാവിലെ 10:00-ന് കാസർകോട് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ.
- ഫോൺ: 04994 256162.
- കാസർകോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ
- വിഷയങ്ങൾ: ഇംഗ്ലിഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി.
- അഭിമുഖം: മെയ് 29-ന് രാവിലെ 10:00-ന് സ്കൂളിൽ.
- ഫോൺ: 9495366559.
- തളങ്കര ഗവ. മുസ്ലിം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ
- വിഷയങ്ങൾ: സീനിയർ വിഭാഗത്തിൽ ഇംഗ്ലിഷ്, ജ്യോഗ്രഫി, കൊമേഴ്സ്, അറബിക്. ജൂനിയർ വിഭാഗത്തിൽ ഇംഗ്ലിഷ്, ബോട്ടണി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്.
- അഭിമുഖം: മെയ് 28-ന് രാവിലെ 10:00-ന് സ്കൂളിൽ.
- ഫോൺ: 04994 231929.
- മേൽപറമ്പ് ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്കൂൾ
- വിഷയങ്ങൾ: സീനിയർ വിഭാഗത്തിൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലിഷ്. ജൂനിയർ വിഭാഗത്തിൽ ബോട്ടണി, സുവോളജി, കൊമേഴ്സ്, ഹിന്ദി.
- അഭിമുഖം: മെയ് 25-ന് രാവിലെ 10:00-ന് സ്കൂളിൽ.
- കൊട്ടോടി ഗവ. ഹയർസെക്കൻഡറി സ്കൂൾ
- വിഷയങ്ങൾ: കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലിഷ് (സീനിയർ), ഹിന്ദി (ജൂനിയർ).
- അഭിമുഖം: മെയ് 22-ന് രാവിലെ 11:00-ന് സ്കൂളിൽ.
- ഫോൺ: 0467 2224699.
കോളജ് ഗസ്റ്റ് അധ്യാപക നിയമനം - രാജപുരം സെന്റ് പയസ് ടെൻത് കോളജ്
- മൈക്രോബയോളജി, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ലൈഫ് സയൻസ്, ഫിസിയോളജി (രാവിലെ 10:00). ഇക്കണോമിക്സ്, കൊമേഴ്സ്, മാനേജ്മെന്റ് സ്റ്റഡീസ് (രാവിലെ 11:30).
- അഭിമുഖം: മെയ് 20-ന്. യുജിസി നെറ്റ്/പിഎച്ച്ഡി ഉള്ളവർക്ക് മുൻഗണന.
- ഫോൺ: 8281925726.
- പടന്നക്കാട് നെഹ്റു കോളജ്
- കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, സുവോളജി, കൊമേഴ്സ് (മെയ് 14). ബോട്ടണി, കെമിസ്ട്രി, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് (മെയ് 18). ഇക്കണോമിക്സ്, മലയാളം, ഫിസിക്സ്, സംസ്കൃതം, ഇംഗ്ലിഷ് (മെയ് 20).
- അഭിമുഖം: രാവിലെ 10:00-ന്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം.













Leave a Reply