മംഗളൂരു: നഗരത്തെ നടുക്കിയ യുവതിയുടെ കൊലപാതകത്തിലും സ്വർണ്ണക്കവർച്ചയിലും ആറു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യസൂത്രധാരനെ മംഗളൂരു പോലീസ് പിടികൂടി. രാജസ്ഥാൻ ഭരത്പൂർ സ്വദേശി ബഹാദൂർ സിംഗ് (ബുയ്യ) ആണ് പിടിയിലായത്.
സംഭവത്തിന്റെ ചുരുക്കം:
കുലൈ ഹൊസബട്ടു സ്വദേശിനി സുമതി പ്രഭു എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന 24 പവൻ സ്വർണ്ണവുമായി പ്രതികൾ കടന്നുകളയുകയായിരുന്നു. കേസിൽ കൂട്ടുപ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ബുയ്യ ആറു വർഷമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു.















Leave a Reply