ബംഗാള്‍ തൂത്തുവാരി ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എക്‌സിറ്റ് പോളുകളെ കാറ്റില്‍ പറത്തി 200ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന മമത ബാനര്‍ജിയുടെ ആത്മവിശ്വാസം തകര്‍ത്ത് ബിജെപി അധികാരത്തിലേക്ക് എത്തുകയാണ്. ബിജെപിയെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. പിന്നാലെ ബംഗാളില്‍ ആരാകും ബിജെപിയുടെ മുഖ്യമന്ത്രി എന്ന ചര്‍ച്ചയും സജീവമായിരിക്കുകയാണ്.

കേന്ദ്രത്തിലും രാജ്യത്തെ പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ എത്തിയെങ്കിലും ബംഗാളില്‍ അധികാരം പിടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ബിജെപി. ഇപ്പോള്‍ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചതിന് പിന്നാലെ ഡല്‍ഹിയിലേതിന് സമാനമായി ഇവിടെയും വനിതാ നേതാവാകും മുഖ്യമന്ത്രി എന്ന നിലയിലാണ് ചര്‍ച്ചകള്‍.

Leave a Reply

Your email address will not be published. Required fields are marked *