കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ ബാക്കി നിൽക്കെ, ചെർക്കളയിൽ വിജയമുറപ്പിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ. യുഡിഎഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിൻ ഹാജിക്ക് “നിയുക്ത എംഎൽഎ” എന്ന് വിശേഷിപ്പിച്ച് അഭിനന്ദനങ്ങൾ നേർന്നുകൊണ്ടാണ് ചെർക്കള ടൗണിൽ കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നിരിക്കുന്നത്.
“ഒരു താമരയും വിരിഞ്ഞില്ല, ടോർച്ചടി ഡീൽ ഒന്നും ഫലിച്ചില്ല, കാസർകോടുകാർ വിധിയെഴുതി ഞങ്ങൾക്ക് പച്ചമതി, പത്തരമാറ്റുള്ള ലീഗ് മതി” എന്ന ആവേശകരമായ രാഷ്ട്രീയ മുദ്രാവാക്യമാണ് ഫ്ലക്സിൽ കുറിച്ചിരിക്കുന്നത്. മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ, മണ്ഡലത്തിൽ തങ്ങളുടെ സ്ഥാനാർത്ഥി മികച്ച വിജയം കൈവരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുസ്ലിം ലീഗ് പ്രവർത്തകർ ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തുനിൽക്കാതെ, വോട്ടെണ്ണലിന് മുമ്പ് തന്നെ “നിയുക്ത എംഎൽഎയ്ക്ക് അഭിനന്ദനങ്ങൾ” എന്ന പേരിൽ ബോർഡ് ഉയർന്നത് പ്രാദേശിക രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ചെർക്കള ടൗണിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ ഈ വലിയ ആത്മവിശ്വാസം
വോട്ടെണ്ണൽ ദിനത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കാത്തിരുന്നു കാണാം.
‘കല്ലട്ര മാഹിൻ നിയുക്ത എം എൽ എക്ക് അഭിനന്ദനങ്ങൾ’ ചെർക്കളയിൽ വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം













Leave a Reply