സ്വര്‍ണവിലയില്‍ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 180 രൂപ കുറഞ്ഞ് 14,820 രൂപയായി. 22 കാരറ്റ് 1 പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,18,560 രൂപയാണ് വില വരുന്നത്. ഇന്നലെയും മിനിഞ്ഞാന്നും 1, 20, 000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതില്‍ നിന്ന് 1 പവന് 1440 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില മാര്‍ച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു ആ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏതാണ്ട് അതിനോടടുത്ത വിലയാണ് ഇന്നും രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മാസം ആകെ സ്വര്‍ണ വിലയില്‍ വന്ന മാറ്റങ്ങള്‍ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *