മതസൗഹാര്‍ദ്ദത്തിന്റെ ഉജ്ജ്വലമായ മാതൃകയൊരുക്കി കാസര്‍കോട് ജില്ലയിലെ ഓര്‍ക്കോല്‍ മീത്തലെപ്പുര വയനാട്ട് കുലവന് ദേവസ്ഥാനം. മടിക്കൈ ഗ്രാമപഞ്ചായത്തിലെ ദേവസ്ഥാനത്ത് മുസ്ലിം സഹോദരങ്ങള്‍ക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചും ക്ഷേത്രപരിസരത്ത് നിസ്കാരത്തിന് സൗകര്യമൊരുക്കിയുമാണ് ഭരണസമിതി മാതൃകയായത്. യഥാര്‍ത്ഥ ‘കേരളാ സ്റ്റോറി’ ഐക്യത്തിന്റേതാണെന്ന് അടിവരയിടുന്നതായിരുന്നു ദേവസ്ഥാനത്തെ ഈ ഹൃദ്യമായ സംഗമം.
മതസൗഹാര്‍ദ്ദത്തിന്റെ ശരിയായ ‘കേരളാ സ്റ്റോറി’; നോമ്പുതുറയ്ക്കും നിസ്കാരത്തിനും വേദിയൊരുക്കി ഓര്‍ക്കോല്‍ വയനാട്ട് കുലവന് ദേവസ്ഥാനം
















Leave a Reply