ഷൂ ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; 16കാരന്‍ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ഷൂ ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 16 കാരന്‍ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി. ലക്ഷ്മണ്‍ ശര്‍മ്മയാണ് (15) കൊല്ലപ്പെട്ടത്. 16 വയസ്സുള്ള സൂരജ് ശര്‍മ്മയാണ് കത്രിക ഉപയോഗിച്ച് സഹോദരനെ കുത്തിക്കൊലപ്പെടുത്തിയത്.

ഉത്തര്‍പ്രദേശിലെ ഗുഗ്ലീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത പുതിയ ഷൂസ് ആര് ധരിക്കണം എന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലക്ഷ്മണ്‍ ശര്‍മ്മയുടെ തലയിലും കൈകളിലും കത്രിക ഉപയോഗിച്ച് നിരവധി പരിക്കുകള്‍ ഏല്‍പ്പിച്ചു. പരിക്കേറ്റ ലക്ഷ്മണ്‍ ശര്‍മ്മ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണുവെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *