കുമ്പള: കുമ്പള കോയിപ്പാടി മുതല്‍ മൊഗ്രാല്‍ കൊപ്പളം വരെയുള്ള തീരദേശ റോഡ് ഒരു പതിറ്റാണ്ട് കാലമായി റീടാറിങ് നടത്താത്തതിനെത്തുടര്‍ന്ന് പൂര്‍ണ്ണമായും തകര്‍ച്ചാ ഭീഷണിയില്‍. ആയിരക്കണക്കിന് കുടുംബങ്ങളും മത്സ്യത്തൊഴിലാളികളും ആശ്രയിക്കുന്ന ഈ പ്രധാന പാതയുടെ നവീകരണത്തിനായി യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ തീരദേശ ജനത കടുത്ത പ്രതിഷേധത്തിലാണ്.
ജനവാസ കേന്ദ്രങ്ങളിലൂടെയും വീടുകളുടെ തൊട്ടടുത്തുകൂടിയും കടന്നുപോകുന്ന ഈ റോഡില്‍ കരയിടിച്ചില്‍ വ്യാപകമാണ്. ഇത് റോഡിന് സമീപം താമസിക്കുന്നവരുടെ സുരക്ഷയെയും ബാധിക്കുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള ഗതാഗതം ദുസ്സഹമായി മാറിയിരിക്കുകയാണ്.
അടിയന്തരമായി റീടാറിങ് നടത്തിയില്ലെങ്കില്‍ വരാനിരിക്കുന്ന മഴക്കാലത്ത് റോഡ് പൂര്‍ണ്ണമായും ഉപയോഗശൂന്യമാകുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. ഗതാഗത തടസ്സം പതിവായതോടെ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
കുമ്പള കോയിപ്പാടി-മൊഗ്രാല്‍ കൊപ്പളം തീരദേശ റോഡ് തകര്‍ച്ചയില്‍














Leave a Reply