തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. 79.63% ആണ് ഏകദേശ കണക്ക് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. 78.27% ആണ് പ്രിസൈഡിങ് ഓഫീസര്‍ രേഖപ്പെടുത്തിയ കണക്ക്. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ ഉള്‍പ്പെടാത്ത കണക്കാണിത്. പോസ്റ്റല്‍, സര്‍വീസ് വോട്ടുകളുടെ കണക്ക് വോട്ടെണ്ണല്‍ ദിവസം മാത്രമേ ലഭിക്കു എന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്നലെ അന്തിമ കണക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
സംസ്ഥാനത്ത് പോളിങ് ശതമാനം 79.63%, ബൂത്തിലെത്തി വോട്ട് ചെയ്തവര്‍ 78.27%; കണക്കുകള്‍ ഇനിയും മാറാമെന്ന് രത്തന്‍ ഖേല്‍ക്കര്‍















Leave a Reply