സംസ്ഥാനത്ത് പോളിങ് ശതമാനം 79.63%, ബൂത്തിലെത്തി വോട്ട് ചെയ്തവര്‍ 78.27%; കണക്കുകള്‍ ഇനിയും മാറാമെന്ന് രത്തന്‍ ഖേല്‍ക്കര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 79.63% ആണ് ഏകദേശ കണക്ക് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. 78.27% ആണ് പ്രിസൈഡിങ് ഓഫീസര്‍ രേഖപ്പെടുത്തിയ കണക്ക്. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ ഉള്‍പ്പെടാത്ത കണക്കാണിത്. പോസ്റ്റല്‍, സര്‍വീസ് വോട്ടുകളുടെ കണക്ക് വോട്ടെണ്ണല്‍ ദിവസം മാത്രമേ ലഭിക്കു എന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്നലെ അന്തിമ കണക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *