പാലക്കാട് എംഎല്‍എയും ലൈംഗിക പീഡനക്കേസില്‍ പ്രതിയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്ന സ്വീകാര്യത തട്ടിപ്പെന്ന് ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍. പണം നല്‍കിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ ലൈക്കും കമന്റും വ്യൂസും വാരിക്കൂട്ടുന്നതെന്നും ഇടത് സൈബര്‍ ?ഹാന്‍ഡിലുകള്‍ ആരോപിച്ചു. വീഡിയോ തെളിവുകള്‍ സഹിതമായിരുന്നു ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം ഉയര്‍ത്തിയ വയനാട് ഫണ്ട് തട്ടിപ്പ് ആരോപണത്തിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ക്ക് വലിയ രീതിയില്‍ റീച്ച് ലഭിച്ചിരുന്നു. ‘മറക്കരുത്…! നാളെ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഇക്കഴിഞ്ഞ പത്ത് വര്‍ഷം മറന്നു പോകരുത്’ എന്ന ടൈറ്റിലില്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് 137 കെ ലൈക്കും, 20 ലക്ഷത്തിനടുത്ത് വ്യൂവര്‍ഷിപ്പും ലഭിച്ചു.
രാഹുലിന് അങ്ങ് തായ്ലന്‍ഡിലും പിടിയുണ്ടോ… രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സോഷ്യല്‍മീഡിയ റീച്ചിന് പിന്നില്‍ ഫെയ്ക്ക് ഐഡികളോ? ആരോപണവുമായി ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍















Leave a Reply