കാസര്‍കോട്ട് വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്‌ലു ശിവകൃഷ്ണ നഗറിലെ ശ്രീ ദുര്‍ഗ്ഗാ ഹൗസില്‍ ബി. രാമമൂര്‍ത്തിയെയാണ് (75) വീട്ടിനകത്ത് സോഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ശശികല ഒരു വര്‍ഷം മുമ്പ് മരിച്ചതിന് ശേഷം രാമമൂര്‍ത്തി വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്.
2026 ഏപ്രില്‍ 9 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കും ഏപ്രില്‍ 11 ശനിയാഴ്ച രാവിലെ 10.30-നും ഇടയിലായിരിക്കാം മരണം സംഭവിച്ചതെന്ന് കരുതുന്നു. വ്യാഴാഴ്ച വോട്ട് ചെയ്ത് വീട്ടിലെത്തിയ ശേഷം രാമമൂര്‍ത്തിയെ ആരും പുറത്തു കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയും കാണാതിരുന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ പരിശോധിച്ചപ്പോഴാണ് വീടിനകത്തെ സോഫയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വീട്ടുവാതില്‍ ചാരിയ നിലയിലായിരുന്നുവെങ്കിലും പൂട്ടിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *