കാസര്‍കോട്: കേരളത്തില്‍ യു ഡി എഫ് ജയിക്കുന്ന മണ്ഡലങ്ങളില്‍ ഒന്ന് ഉദുമയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണന് പെരിയ അഭിപ്രായപ്പെട്ടു. ഉദുമയില്‍ കോണ്‍ഗ്രസ് ജയിച്ചില്ലെങ്കില്‍ താന്‍ പാര്‍ട്ടി വിടുമെന്നും ബാലകൃഷ്ണന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്ക് ചൂടു പിടിച്ചതോടെ ബാലകൃഷ്ണന് പോസ്റ്റ് പിന്‍വലിച്ചു. ഉദുമ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ കെ നീലകണ്ഠനും പ്രവര്‍ത്തകര്‍ക്കും ഒപ്പം നില്ക്കുന്ന ഫോട്ടോ ചേര്‍ത്തുള്ളതാണ് ഫേസ് ബുക്ക് പോസ്റ്റ്.
‘തോറ്റാല്‍ പാര്‍ട്ടി വിടും’പോസ്റ്റ് ഇട്ട് പിന്‍വലിച്ച് ബാലകൃഷ്ണന് പെരിയ;സ്ക്രീന്‍ഷോട്ടുകള്‍ വൈറല്‍
















Leave a Reply