തിരുവനന്തപുരം : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംപി രംഗത്ത്. നിലവാര തകര്‍ച്ചയുടെ അങ്ങേയറ്റമാണ് മുഖ്യമന്ത്രി പ്രകടമാക്കിയതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
അധികാരം നഷ്ടമായതോടെ പിണറായിയുടെ ഒറിജിനല്‍ മുഖം പുറത്തുവന്നെന്നും ഡാഷ് മോനേ വിളക്ക് വീട്ടില്‍ ഇരുന്ന് അദ്ദേഹത്തിന് സ്വയം പഴിക്കേണ്ടി വരുമെന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.
പ്രളയ അഴിമതി ആരോപണത്തിലും സര്‍ക്കാരിനെതിരെ ഷാഫി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
അഴിമതിക്കുവേണ്ടി ജനങ്ങളെ കൊലപ്പെടുത്തിയെന്നും വെളിപ്പെട്ടത് പ്രതിപക്ഷത്തിന്റേത് ആരോപണമല്ല സത്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.
ഡാഷ് മോനേ രേവന്താ പരാമര്‍ശം;പിണറായിക്ക് വീട്ടിലിരുന്ന് സ്വയം പഴിക്കേണ്ടി വരും; ഷാഫി പറമ്പില്‍















Leave a Reply