സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ വീടിന്റെ ഏണിപ്പടിയില്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: പൊയിനാച്ചി, പറമ്പയില്‍ സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ വീടിന്റെ ഏണിപ്പടിയില്‍ തൂങ്ങി മരിച്ചു. പറമ്പിലെ പരേതനായ കൃഷ്ണന്റെ മകന്‍ സി.രവി(51)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് രവിയെ വീടിന്റെ പിന്‍ഭാഗത്തുള്ള ഇരുമ്പ് ഏണിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: അമ്മിണി. ഭാര്യ: പ്രേമ. മക്കള്‍: ശരണ്‍ കൃഷ്ണന്‍, ശ്രാവണ്‍ കൃഷ്ണന്‍. സഹോദരങ്ങള്‍: ബേബി, ലളിത, മീനാക്ഷി.

Leave a Reply

Your email address will not be published. Required fields are marked *