കുവൈത്ത് സിറ്റി: ദമ്മാം (സൗദി അറേബ്യ) വഴി ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രില്‍ 5 മുതല്‍ പുനരാരംഭിക്കുമെന്ന് കുവൈത്ത് എയര്‍വേസ് അറിയിച്ചു. മുംബൈ, ദില്ലി, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുന്നത്.
അഹമ്മദാബാദിലേക്കുള്ള വിമാനങ്ങള്‍ ഞായറാഴ്ചകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ സര്‍വീസ് നടത്തും. കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ തിങ്കളും ബുധനാഴ്ചയും ആഴ്ചയില്‍ രണ്ട് പ്രാവശ്യം സര്‍വീസ് നടത്തും. ദില്ലിയിലേക്ക് ചൊവ്വാഴ്ചകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ സര്‍വീസ് ഉണ്ടാകും. മുംബൈയിലേക്കുള്ള വിമാനങ്ങള്‍ വെള്ളിയാഴ്ചകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ സര്‍വീസ് നടത്തും. നിലവിലെ സാഹചര്യത്തില്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സര്‍വീസുകള്‍ വിപുലീകരിക്കുന്നതിനുമായി ദമ്മാം വഴി ലണ്ടന്‍, കൈറോ, ഇസ്താംബുള്‍, ലാഹോര്‍, അമ്മാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.















Leave a Reply