കൊച്ചി: ഇവിഎമ്മിലെ നിലവിലെ പേര് മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ നല്കിയ ഹര്‍ജിയില്‍ അനുകൂല നിലപാടെടുത്ത് ഹൈക്കോടതി. കമ്മീഷന് പ്രസിദ്ധീകരിച്ച മത്സരാര്‍ത്ഥികളുടെ പട്ടികയിലും ഇവിഎമ്മിലും ‘അഞ്ജലി പി.വി’ എന്ന പേരിന് പകരം അഞ്ജലി നായര്‍ എന്ന പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പൊതുജനങ്ങള്‍ക്കും പോസ്റ്ററുകളിലും ‘അഞ്ജലി നായര്‍’ എന്ന പേരിലാണ് പരിചിതയെന്നും ഇവിഎമ്മില്‍ മറ്റൊരു പേരെന്നത് വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
അഞ്ജലി നായര്‍ക്ക് ആശ്വാസം; പേര് മാറ്റണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി















Leave a Reply