തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നുമാണ് രഞ്ജിത്തിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രഞ്ജിത്തിന് സസ്‌പെന്‍ഡ് ചെയ്തതായി പ്രസിഡന്റ് രഞ്ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി എസ് വിജയന്‍ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ലൈംഗികാതിക്രമ കേസ്; അറസ്റ്റിന് പിന്നാലെ രഞ്ജിത്തിന് ഇരട്ട പ്രഹരം














Leave a Reply