കൊച്ചി : യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകന് രഞ്ജിത്ത് അറസ്റ്റില്‍. തൊടുപുഴയില്‍ വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. രഞ്ജിത്തിന്റെ പുതിയ ചിത്രത്തിലെ യുവ നടിയാണ് പരാതിക്കാരി.
രണ്ട് മാസം മുന്‍പാണ് യുവനടി രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ഒരാഴ്ചയായി രഞ്ജിത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു. എസ്പി നല്കിയ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരമാണ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയില്‍ നിന്ന് സുഹൃത്തിന്റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്തിനെ പിടികൂടിയത്. രഞ്ജിത്ത് നിലവില്‍ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയില്‍ ആണ്. കൊച്ചി പൊലീസിന് ഉടന്‍ കൈമാറും.














Leave a Reply