തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രന്‍; സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നടന്‍ സുധീര്‍ കരമന മത്സരിക്കും. എല്‍ഡിഎഫ് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുധീര്‍ കരമനയെ തീരുമാനിച്ചിരിക്കുന്നുവെന്ന് സിപിഐഎം നേതാവ് എ വിജയരാഘവന്‍ അറിയിച്ചു. നഗരത്തിന്റെ സാംസ്‌കാരിക പാരമ്പര്യവുമായി ബന്ധമുള്ളയാളാണ് സുധീര്‍ കരമനയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *