മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയും എംഎല്‍എയുമായ എം.കെ മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍. കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ കുടിശ്ശിക സഹിതം 49 ലക്ഷം രൂപയുടെ ബാധ്യതയെ തുടര്‍ന്നാണ് ജപ്തി ഭീഷണി നേരിടുന്നത്. കോഴിക്കോട് നടക്കാവിലെ ക്രസന്റ് ഹൗസില്‍ ആണ് ബാങ്ക് നോട്ടീസ് നല്‍കിയത്. മാര്‍ച്ച് 31 നകം അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് നോട്ടീസ് വിശദമാക്കുന്നു.എം കെ മുനീര്‍ ഇതുമായി ബന്ധപ്പെട്ട് നാളെ മാധ്യമങ്ങളോട് പ്രതികരിക്കും.
49 ലക്ഷം രൂപയുടെ ബാധ്യത; എം കെ മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍















Leave a Reply