ന്യൂഡല്‍ഹി: കുംഭമേള വൈറല്‍ താരത്തെ വിവാഹം കഴിച്ച ഫര്മാന് ഖാനെതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്. നാഷണല്‍ കമ്മീഷന് ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്നാണ് എന്‍സിഎസ്ടി റിപ്പോര്‍ട്ട്. കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാര്‍ക്ക് ദില്ലിയില്‍ ഹാജരാകാന്‍ എന്‍സിഎസ്ടി നിര്‍ദ്ദേശം നല്കി. ഏപ്രില്‍ 22ന് ഹാജരാകണം.
വിവാഹത്തിന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നും കമ്മീഷന് കണ്ടെത്തി. 2009 ഡിസംബര്‍ 30-നാണ് പെണ്‍കുട്ടി ജനിച്ചത്. വിവാഹ സമയത്ത് പ്രായം 16 വയസ് മാത്രമായിരുന്നു. വിവാഹ നടത്തിപ്പില്‍ സിപിഐഎം-പോപ്പുലര്‍ ഫ്രണ്ട് ഇടപെടലുണ്ടോ എന്ന് കമ്മീഷന് സംശയം പ്രകടിപ്പിച്ചു.
















Leave a Reply