എറണാകുളം ജില്ലയിലെ മുഴുവന്‍ സീറ്റും യുഡിഎഫ് നേടും, അഭിമാനകരമായ വിജയമുണ്ടാകും: മുഹമ്മദ് ഷിയാസ്

കൊച്ചി: എറണാകുളം ജില്ലയില്‍ യുഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലയില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് യുഡിഎഫിന് അനുകൂലമാണെന്നും ജില്ലയിലെ മുഴുവന്‍ സീറ്റും യുഡിഎഫ് നേടുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. പി രാജീവ് പരാജയപ്പെട്ട മന്ത്രിയാണെന്നും കളമശേരിയിലും യുഡിഎഫിന് അഭിമാനകരമായ വിജയമുണ്ടാകുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. എറണാകുളം ജില്ലയില്‍ നിന്ന് മുഖ്യമന്ത്രി വരണമെന്ന് ആഗ്രഹമുണ്ടെന്നും തീരുമാനിക്കേണ്ടത് പാര്‍ട്ടിയും ഹൈക്കമാന്‍ഡുമാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *