മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മഞ്ചേശ്വരം- എ.കെ.എം. അഷ്‌റഫ്, കാസര്‍കോട് – കല്ലട്ര മാഹിന്‍ ഹാജി

കാസര്‍കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥിത്വത്തിനു വാശിയേറിയ മത്സരം നടന്ന കാസര്‍കോട്ട് കല്ലട്ര മാഹിനെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നു വൈകിട്ടു പ്രഖ്യാപിച്ചു.
മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫാണ് സ്ഥാനാര്‍ത്ഥി. പുതുതായി മത്സരിക്കുന്ന കൊല്ലം ജില്ലയിലെ പുനലൂര്‍, ചേലക്കര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പിന്നീടു തീരുമാനിക്കും. 27 മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് മത്സരിക്കുക. അതില്‍ 25 എണ്ണത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ലീഗിന്റെ പ്രമുഖ നേതാക്കന്മാര്‍ സ്ഥാനാര്‍ത്ഥികളാണ്.
കാസര്‍കോട്ട് സ്ഥാനാര്‍ത്ഥി പ്രശ്‌നം പാര്‍ട്ടിക്കു കീറാമുട്ടിയായതിനെ തുടര്‍ന്ന് പാണക്കാട് തങ്ങള്‍ ഇന്ന് എന്‍എ നെല്ലിക്കുന്നിനെയും മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെയും പാണക്കാട്ടേക്ക് വിളിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *