‘പശ്ചിമേഷ്യയില്‍ സമാധാനം കൈവരിക്കണം’; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെരുന്നാള്‍ – നൗറൂസ് ആശംസകള്‍ അറിയിച്ചു. ഈ ആഘോഷവേള പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഐശ്വര്യവും കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇറാനിലെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു. ഇറാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇറാന്‍ സര്‍ക്കാരിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. കപ്പല്‍ ഗതാഗതം ഉറപ്പാക്കണം. സമുദ്രപാതകള്‍ സുരക്ഷിതമായി നിലനിര്‍ത്തേണ്ടതിന്റെയും പ്രാധാന്യം ആവര്‍ത്തിച്ചുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *