യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് 22 കാരന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവര്‍ തഹാനി മന്‍സില്‍ ന്യൂ മസല്‍ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ഇന്ന് രാത്രിയാണ് സംഭവം .വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് താഹയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് പറയുന്നു. മുഹമ്മദ് അഷ്‌റഫാണു പിതാവ്. മാതാവ്: താഹിറ . സഹോദരങ്ങള്‍: തഹാനി, തന്‍സി .

Leave a Reply

Your email address will not be published. Required fields are marked *