മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി. കണ്ണൂര്‍ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത് പരിധിയിലെ പി.ടി.പി ലനീഫ് (38) ആണ് അറസ്റ്റിലായത്.
2026 മാര്‍ച്ച് 20 വെള്ളിയാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഹോസ്ദുര്‍ഗ് പോലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ലനീഫിനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഇയാളില്‍ നിന്ന് 2.36 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. തുടര്‍ന്ന് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *