കൊല്ലത്ത് ഗാനമേളക്കിടയില്‍ നൃത്തം ചെയ്തയാളെ തല്ലിയ കേസ്; പ്രതിയെ പിടികൂടി

കൊല്ലം: കൊല്ലം ആശ്രാമം ക്ഷേത്രോത്സവത്തിന് ഇടയില്‍ നൃത്തം ചെയ്തയാളെ മര്‍ദ്ദിച്ച കേസില്‍ പ്രതി പിടിയില്‍. ആശ്രാമം സ്വദേശി ശ്യാംകുമാറാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം ഈസ്റ്റ് പൊലീസാണ് സംഭവത്തില്‍ കേസ് രജിസ്ട്രര്‍ ചെയ്തത്.

തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ ബാലചന്ദ്രനെന്ന 57കാരനെയാണ് ശ്യാം കുമാര്‍ കസേര കൊണ്ട് മര്‍ദിച്ചത്. കാണികള്‍ക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രന്‍ വേദിക്ക് മുന്നിലെത്തി. ഇതിനിടെ മദ്യലഹരിയിലായിരുന്ന ബാലചന്ദ്രനെ ശ്യാംകുമാര്‍ പ്ലാസ്റ്റിക്ക് കസേര കൊണ്ട് മുഖത്തടിച്ചു. അടിച്ച ആഘാതത്തില്‍ ബാലചന്ദ്രന് ഒരു പല്ലുനഷ്ടമാകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *