കോട്ടയം: ചെറിയ വള്ളത്തില്‍ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യുട്യൂബര്‍ പിടിയില്‍. വെള്ളൂര്‍ വടകര അരിഞ്ഞാമൂഴിയില്‍ അഭിജിത്ത് സാബു (29) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് ഡാന്‍സാഫ് അം?ഗങ്ങളും തലയോലപ്പറമ്പ് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. വള്ളത്തില്‍ യാത്ര ചെയ്ത് ചൂണ്ടയിട്ട് മീന്‍പിടിച്ച് റീല്‍സുചെയ്ത് ഇന്‍സ്റ്റ?ഗ്രാമില്‍ പോസ്റ്റിചെയ്തിരുന്നയാളാണ് അഭിജിത്ത്.
കടവില്‍ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് പിടിയിലായത്. വള്ളത്തില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു. യുവതികളുള്‍പ്പെടെയുള്ള ആവശ്യക്കാര്‍ക്കായി വില്പനയ്ക്കായി കരുതിയിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.















Leave a Reply