തിരുവനന്തപുരം: തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കവുമായി എല്‍ഡിഎഫ്. തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി നടന് സുധീര്‍ കരമനയെ മത്സരിപ്പിക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്. ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം കോടതി വിലക്കിയതിനെ തുടര്‍ന്നാണ് എല്‍ഡിഎഫിന്റെ നീക്കം.
ആന്റണി രാജു ചില സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ അവയൊന്നും പരിഗണിച്ചില്ലെന്നാണ് സൂചന. തുടര്‍ന്നാണ് സുധീര്‍ കരമനയിലേക്ക് എത്തിയത്. സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ സിപിഐഎം – ജനാധിപത്യ കേരള കോണ്‍ഗ്രസ് ധാരണയായതായാണ് വിവരം. സുധീര്‍ കരമനയുടെ മറുപടിയും പോസിറ്റീവെന്നാണ് സൂചനകള്‍.
അപ്രതീക്ഷിത നീക്കവുമായി എല്‍ഡിഎഫ്; നടന് സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധ്യത















Leave a Reply