കണ്ണൂര്‍: കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ പോലീസുകാരന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോളയാട് സ്വദേശി രാഹുല്‍, മുഴക്കുന്ന് സ്വദേശി ജിതിന് എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറിഞ്ഞ കേസില്‍ അന്വേഷണം നടന്നുവരുകയായിരുന്നു. കണ്ണവം സ്റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടാതിരുന്നതുകൊണ്ട് വന്‍ ദുരന്തം ഒഴിവായിരുന്നു. സംഭത്തിന് പിന്നില്‍ ബൈക്കിലെത്തില രണ്ടംഗ സംഘമാണെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നു. മുഖംമൂടി ധരിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച ബൈക്കില്‍ രണ്ടുപേര്‍ പോകുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിക്കൂടിയത്.
കണ്ണൂരില്‍ പൊലീസുകാരന്റെ വീടിന് നേരെയുള്ള ബോംബേറ്; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍















Leave a Reply