ബെവ്കോ പ്രീമിയം കൗണ്ടറിലെ ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു; ഇന്ന് മുതല്‍ പണമിടപാട് നടത്താം

തിരുവനന്തപുരം: ബെവ്കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു. ഇന്ന് മുതല്‍ പണമിടപാടും നടത്താം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്നാണ് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു. ഇത് കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

കറന്‍സി ഇടപാടുകള്‍ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകള്‍ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്. എന്നാല്‍ പണമിടപാട് പൂര്‍ണമായും ഡിജിറ്റലാക്കുന്നത് ബുദ്ധിമുട്ടുകള്‍ കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്നത്തിന് കാരണമാകുമെന്നും ആശങ്ക ഉയര്‍ന്നിരുന്നു ഇതിന് പിന്നാലെയാണ് ഡിജിറ്റല്‍ പേയ്മെന്റ് മാത്രം എന്ന ഉത്തരവ് പിന്‍വലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *