സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇടിവ്. 760 രൂപയുടെ ഇടിവാണ് ഇന്നത്തെ ഒരു പവന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 1,17,080 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില. ഇതോടുകൂടി 14,635 ആണ് ഒരു ഗ്രാമിന്റെ വില. സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്.
കഴിഞ്ഞ ദിവസം രണ്ട് തവണ സ്വര്‍ണത്തിന് വില മാറിയിരുന്നു. ഉച്ചയ്ക്കു ശേഷം സ്വര്‍ണത്തിന് വില കൂടിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണത്തിന്റെ വില കുറഞ്ഞു. ഇന്നലെ ഉയര്‍ന്നതിന് ശേഷം സ്വര്‍ണം തുടര്‍ച്ചയായി വീണ്ടും ഇടിഞ്ഞതോടെ കുതിപ്പ് അവസാനിപ്പിച്ചോയെന്നാണ് ഉപഭോക്താക്കള്‍ക്ക് അറിയേണ്ടത്.















Leave a Reply