ഛത്തീസ്ഗഡില്‍ വേദാന്ത വൈദ്യുത നിലയത്തില്‍ പൊട്ടിത്തെറി.ഒന്‍പത് പേര് മരിച്ചു. പതിനഞ്ചുപേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ശക്തി ജില്ലയിലെ സിംഗി തരായ് മേഖലയിലാണ് അപകടം ഉണ്ടായത്. സ്ഫോടനത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്, ഇവരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള റായ്ഗഡിലെ ആശുപത്രികളിയിലേക്ക് കൊണ്ടുപോയി. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഉദ്യോഗസ്ഥര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഛത്തീസ്ഗഡില്‍ വൈദ്യുത നിലയത്തില്‍ പൊട്ടിത്തെറി; 9 മരണം















Leave a Reply