ഉത്തര്‍പ്രദേശില്‍ ബോട്ട് മറിഞ്ഞ് 10 പേര്‍ മരിച്ചു. മഥുരയിലെ കേസി ഘാട്ടിലാണ് അപകടമുണ്ടായത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് എത്തിയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച രണ്ട് ബോട്ടുകളില്‍ ഒന്നാണ് അപകടത്തില്‍ അകപ്പെട്ടത്. യമുന നദിയില്‍ മുങ്ങിയ ബോട്ടില്‍ 25 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവരില്‍ 15 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും അനുശോചനം രേഖപ്പെടുത്തി. ദുരന്തബാധിതര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ബോട്ടപകടം ; 10 തീര്‍ഥാടകര്‍ മരിച്ചു
















Leave a Reply