‘പൊലീസ് സംരക്ഷണം വേണം’; മുഖ്യമന്ത്രിയ്ക്കും കമ്മീഷണര്‍ക്കും പരാതി നല്‍കി കുംഭമേള വൈറല്‍ താരം

കൊച്ചി: പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കമീഷണര്‍ക്കും പരാതി നല്‍കി വിവാഹിതയായ കുംഭമേള വൈറല്‍ താരം. വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് അന്വേഷിക്കുന്നതിനായി മധ്യപ്രദേശ് പൊലീസ് കേരളത്തില്‍ വന്നതിന് പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ വെച്ച് നടത്തിയ പെണ്‍കുട്ടിയുടെ വിവാഹം ചര്‍ച്ചയാവുകയും പെണ്‍ക്കുട്ടിയുടെ പ്രായം18 ന് താഴെയാണെന്ന് ചൂണ്ടികാട്ടി ഉത്തര്‍പ്രദേശ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെയാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹവുമായി ബന്ധപ്പെട്ട് ഇതിനകം കേരള പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അന്വേഷണത്തിന്റെ ഭാഗമായാണ് മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *