നിതിന്‍ ലോണ്‍ ആപ്പില്‍ നിന്നും നേരിട്ടത് കടുത്ത ഭീഷണി; അധ്യാപികയ്ക്കും ഭീഷണി സന്ദേശം, ചാറ്റുകള്‍ പുറത്ത്

കൊച്ചി: ജീവനൊടുക്കിയ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ഓണ്‍ലൈന്‍ ലോണ്‍ മാഫിയ സംഘത്തില്‍ നിന്നും ഭീഷണി നേരിട്ടതിന്റെ തെളിവുകള്‍ പുറത്ത്. അടിയന്തരമായി പണം അക്കണമെന്ന് വായ്പാ സംഘം ആവശ്യപ്പെടുമ്പോള്‍ താന്‍ പാവമാണെന്ന് നിതിന്‍ മറുപടി പറഞ്ഞെന്നും ആ ചാറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.

19,000 രൂപയാണ് നിതിന്‍ തിരിച്ചടക്കേണ്ടിയിരുന്നത്. തുക അടക്കാന്‍ ആവശ്യപ്പെടുമ്പോള്‍ താന്‍ പാവമാണെന്നാണ് നിതിന്‍ മറുപടി അയച്ചത്. എങ്കില്‍ 1000 രൂപ ഉടന്‍ അയച്ച് സ്‌ക്രീന്‍ഷോര്‍ട്ട് കൈമാറണമെന്നും 18,218 രൂപ ചൊവ്വാഴ്ച രാവിലേയ്ക്കകം അയക്കണമെന്നുമാണ് പറയുന്നത്. ഇതാണ് നിങ്ങള്‍ക്കുള്ള അവസാന അവസരമെന്നും നിതിന് വായ്പാ സംഘം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തുടര്‍ന്ന് നിതിന്‍ പണം അടയ്ക്കേണ്ട അക്കൗണ്ട് വിവരങ്ങളും ചോദിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *