സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. മാസങ്ങള്‍ക്ക് ശേഷം 1 ലക്ഷത്തിനും താഴേക്കെത്തി സ്വര്‍ണവില. ഇന്ന് രാവിലെ മുതല്‍ മാത്രം മണിക്കൂറുകള്‍ കൊണ്ട് ഗ്രാമിന് 940 രൂപ കുറഞ്ഞു. 12,435 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഇന്നുച്ചയോടെ ഒരു പവന്‍ സ്വര്‍ണത്തിന് 99,480 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നാകെ കുറഞ്ഞത് 7560 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ നിരക്കാണ് ഇത്. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തു വിട്ട കണക്കുകളിലാണ് വില വിവരമുള്ളത്. അവസാനമായി കഴിഞ്ഞ ജനുവരി 4 ന് ആയിരുന്നു സ്വര്‍ണ വില അവസാനമായി 1 ലക്ഷത്തില്‍ താഴ്ന്ന വിലയില്‍ എത്തിയിരുന്നത്.
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഒരു ലക്ഷത്തിന് താഴേക്ക്















Leave a Reply