തിരുവനന്തപുരം: നിതിന്‍ രാജിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം പരാജയമെന്ന് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍. ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് കെ കെ സുരേഷ് പറഞ്ഞു. നിതിന്‍ രാജിന്റെ മരണം ദുരൂഹമാണെന്ന് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട് പ്രതികരിച്ചു.
‘പൊലീസ് അന്വേഷണത്തില്‍ സംശയമുണ്ട്. കേസ് പൊലീസ് അട്ടിമറിക്കുമോ എന്ന ആശങ്കയുണ്ട്. പൊലീസ് അന്വേഷണം തൃപ്തികരമല്ല. വ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഡോ. റാം, ഡോ. സംഗീത എന്നിവര്‍ മാത്രമല്ല കുറ്റക്കാര്‍. പ്രിന്സിപ്പാല് അടക്കം പ്രതി പട്ടികയില്‍ വരും’, സണ്ണി എം കപിക്കാട് പറഞ്ഞു.
ലോണ്‍ ആപ്പ് കാര്യം പൊലീസ് പറയുന്നുവെന്നും നോയിഡയില്‍ പോയി മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ആയെന്നും അദ്ദേഹം പറഞ്ഞു.














Leave a Reply